Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

രാമനാട്ടുകര-വിമാനത്താവളം റോഡ്​ വികസനം പഠിക്കാൻ​ 33.70 ലക്ഷം

text_fields
bookmark_border
കോഴിക്കോട്​: രാമനാട്ടുകര-കരിപ്പൂർ വിമാനത്താവളം റോഡ്​ വികസനത്തിന് വഴി ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതൽ കരിപ്പൂർ വിമാനത്താവളം ജങ്ഷൻ വരെയുള്ള ദേശീയ പാത വികസനത്തിനുള്ള അലൈൻമെന്റ്, ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ പഠനത്തിനായി 33.70 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പഠനത്തിനുശേഷം തയാറാക്കുന്ന വിശദപദ്ധതി രേഖയുടെ അടിസ്ഥാനത്തിലാകും വികസനപ്രവൃത്തികൾ നടപ്പാക്കുക. നിലവിൽ 24 മീറ്റർ വീതിയിൽ റോഡ് വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശദ പദ്ധതിരേഖ അംഗീകരിക്കുന്നതോടെ വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ഇതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മ്ദ് റിയാസ് പറഞ്ഞു. നേരത്തേ ദേശീയ പാത അതോറിറ്റി തയാറാക്കിയ അലൈൻമെന്‍റിൽ ഈ ഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പ്രത്യേകം പരിഗണിക്കുകയായിരുന്നു. സാധ്യതപഠനത്തിനും ഇൻവെസ്റ്റിഗേഷനുമായി തുക അനുവദിക്കണമെന്ന് ദേശീയപാത വിഭാഗം സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ദേശീയപാത ബൈപാസ്​ വികസനം നടപ്പാകുന്നതോടെ മലബാർ മേഖലയിൽനിന്ന്​ രാമനാട്ടുകരവരെ അതിവേഗം എത്താനാകുമെന്നാണ്​ പ്രതീക്ഷ. രാമനാട്ടുകരയിൽ നിന്ന്​ വിമാനത്താവളത്തിലെത്താൻ ഇതിന്​ അനുബന്ധമായി വികസനം നടന്നില്ലെങ്കിൽ ഗതാഗതത്തെ ബാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story