Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:29 AM IST Updated On
date_range 11 May 2022 5:29 AM ISTലീഗ് പ്രവർത്തകർക്കെതിരെ അക്രമം: 32 പേർക്കെതിരെ കേസ്
text_fieldsbookmark_border
lead വടകര: പുതുപ്പണം കറുകയിൽ ലീഗ് പ്രവർത്തകർക്കെതിരെ നടന്ന ആക്രമണ സംഭവത്തിൽ 32 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്. വീടിനുനേരെ നടന്ന അക്രമം ഉൾപ്പെടെയുള്ള രണ്ട് സംഭവങ്ങളിലാണ് കേസെടുത്തത്. പുത്തൻപുരയിൽ അജ്മലിന്റെ പരാതിയിൽ 17 പേർക്കെതിരെയും വീട് ആക്രമിച്ച കേസിൽ അൽനജാത്തിൽ സറീനയുടെ പരാതിയിൽ 15 പേർക്കെതിരെയുമാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വീടിനു നേർക്കും ലീഗ് പ്രവർത്തകർക്കും നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കറുകയിൽ ആഴ്ചകൾക്ക് മുമ്പ് ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു വിഭാഗത്തിലും ഉൾപെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തതിനെതിരെ ലീഗ് സമരരംഗത്തിറങ്ങിയിരുന്നു. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story