Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത സിവിൽ എക്‌സൈസ്...

വനിത സിവിൽ എക്‌സൈസ് ഓഫിസർമാരുടെ 31 തസ്തിക സൃഷ്ടിച്ചു

text_fields
bookmark_border
*നിയമനം ഇന്ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് തിരുവനന്തപുരം: വനിത സിവിൽ എക്‌സൈസ് ഓഫിസർമാരുടെ 31 പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. വെള്ളിയാഴ്ച കാലാവധി അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാകും നിയമനം. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ട സാഹചര്യം പരിഗണിച്ചാണ് നടപടി. എട്ട് ജില്ലകളിലായാണ് പുതിയ തസ്തികകൾ. സംസ്ഥാനത്ത് സ്ത്രീകൾ ഉൾപ്പെടെ പ്രതികളാകുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കെയ്സിൽ ഒഴിവുകൾ തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ (കെയ്സ്) വിവിധ ഒഴിവുകളിലേക്ക്​ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപറേറ്റിങ് ഓഫിസർ, മാനേജർ -പ്രോജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ -സ്‌കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രോജക്ട് മാനേജർ -സിവിൽ, പ്രോജക്ട് എൻജിനീയർ -സിവിൽ, പ്രോജക്ട് എൻജിനീയർ -ഇലക്ട്രിക്കൽ, ഫെസിലിറ്റീസ് കോഓഡിനേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്മെന്റ് എക്സിക്യൂട്ടിവ്, സെൻട്രലി സ്പോൺസേഡ് പ്രോജക്ട് എക്സ്‌ക്യൂട്ടിവ്, എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എം.ഡി, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്, സി.എ ടു സി.ഒ.ഒ, ഒ.എ കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എം.ഡി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www.cmdkerala.net വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് 11.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story