Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​...

കോവിഡ്​ മൊറ​േട്ടാറിയം 31ന്​ കഴിയും; പാവപ്പെട്ടവരെ കാത്തിരിക്കുന്നത്​ വൻ ബാധ്യത

text_fields
bookmark_border
രവീന്ദ്രൻ രാവണേശ്വരം കാസർകോട്​: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ തൊഴിൽ, വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിയുടെ അടിസ്​ഥാനത്തിൽ പ്രഖ്യാപിച്ച വായ്​പ മൊറ​േട്ടാറിയം കോവിഡാനന്തരം പാവപ്പെട്ട ഇടപാടുകാർക്കുണ്ടാക്കാൻ പോകുന്നത്​ വൻ ബാധ്യത. മാർച്ചിൽ ആരംഭിച്ച മൊറ​േട്ടാറിയത്തി​ൻെറ രണ്ടാംഘട്ടം ഇൗ 31ന്​ അവസാനിക്കും. വീണ്ടും മൂന്നുമാസം കൂടി നീട്ടുന്നതിനും സാധ്യതയുണ്ട്​. മൊറ​േട്ടാറിയത്തിൽ വായ്​പ തിരിച്ചടവിലും പിഴപ്പലിശയിലും ഇളവാണ്​ അനുവദിക്കുന്നത്​. മൊറ​േട്ടാറിയം കഴിഞ്ഞാൽ പിഴപ്പലിശ ഒഴികെ എല്ലാം ഒരുമിച്ച്​ ഇടപാടുകാരി​ലേക്ക്​ എത്തും. മാർച്ച്​ മുതൽ ആഗസ്​റ്റ്​ വരെയുള്ള ആറുമാസത്തെ സംഖ്യയായിരിക്കും ഒരുമിച്ച്​ അടക്കേണ്ടിവരുകയെന്ന്​ ബാങ്ക്​ വൃത്തങ്ങൾ പറയുന്നു. മൂന്നുമാസം കൂടി നീട്ടി നൽകിയാൽ ഒമ്പതുമാസത്തെ തുക​ നൽകേണ്ടിവരും. 10,000 രൂപയുടെ ഗഡുവുള്ളയാൾക്ക്​ ​ ഒരുലക്ഷത്തിനടുത്ത്​ ഒന്നിച്ച്​ അടക്കേണ്ടിവരും. മൊറ​േട്ടാറിയത്തെ ചുരുങ്ങിയ വിഭാഗം തെറ്റായി ധരിച്ചിട്ടുണ്ടെന്ന്​ ബാങ്കുകൾ പറയുന്നു. കോവിഡ്​ കാല ഗഡുക്കൾക്ക്​ കാലാവധി നീട്ടിക്കിട്ടുമെന്ന ധാരണയാണുണ്ടായിരിക്കുന്നത്​. ഇതുകാരണം ബാങ്കുകളിൽ തിരിച്ചടവ്​ നടക്കുന്നില്ല. തിരിച്ചടവ്​ ഇല്ലാതിരിക്കു​േമ്പാഴുണ്ടാകുന്ന കിട്ടാക്കടം ഇപ്പോൾ കോവിഡിനുമുമ്പ്​ 19 ശതമാനമുണ്ടായിരുന്നത്​ 31 ശതമാനമായി ഉയർന്നിട്ടുണ്ട്​. സ്​ഥലം പണയം ​െവച്ച്​ വായ്​പയെടുത്തവരും സ്വർണപണയ വായ്​പയെടുത്തവരുമാണ്​ തിരിച്ചടവിനു കഴിയാതെ ബുദ്ധിമുട്ടുന്നത്​. എന്നാൽ, സർക്കാർ ജീവനക്കാരുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായിട്ടില്ല. കോവിഡ്​ കാലം കഴിയുന്നതോടെ ഭീകരമായ ജപ്​തി നടപടികളും പാവപ്പെട്ട ഇടപാടുകാരെ കാത്തിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story