Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM ISTവിതരണം ചെയ്തത് 30,824 തപാല്‍ബാലറ്റുകൾ; തിരികെയെത്തിയത് 25, 206
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ സര്‍വിസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25,204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വിസ് ജീവനക്കാരും ഉള്‍പ്പെടും. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ഇരുവിഭാഗങ്ങളിലുമായി 25,206 ബാലറ്റുകളാണ് വോട്ടുരേഖപ്പെടുത്തിയശേഷം തിരികെ ലഭിച്ചത്. ഞായറാഴ്ച രാവിലെ എട്ടുവരെ ബാലറ്റ് സ്വീകരിക്കും. -ഏറ്റവും കൂടുതൽ തപാൽ വോട്ടുകൾ പേരാമ്പ്ര മണ്ഡലത്തിൽ വടകര-1857, കുറ്റ്യാടി-2252, നാദാപുരം-1829, കൊയിലാണ്ടി-2055, പേരാമ്പ്ര-2747, ബാലുശ്ശേരി-2528, എലത്തൂര്‍-2066, കോഴിക്കോട് നോര്‍ത്ത്-1936, കോഴിക്കോട് സൗത്ത്-861, ബേപ്പൂര്‍-1356, കുന്ദമംഗലം-2429, കൊടുവള്ളി-1691, തിരുവമ്പാടി-1599 വീടുകളില്‍ വോട്ട് രേഖപ്പെടുത്തിയത് 33,734 പേര്‍ കോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 33,734 പേര്‍. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറൻറീനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. വടകര -2480, കുറ്റ്യാടി -3015, നാദാപുരം -3261, കൊയിലാണ്ടി-2276, പേരാമ്പ്ര- 2760, ബാലുശ്ശേരി -3154, എലത്തൂര്‍ - 3346, കോഴിക്കോട് നോര്‍ത്ത് - 2379, കോഴിക്കോട് സൗത്ത് - 1544 , ബേപ്പൂര്‍ -1633, കുന്ദമംഗലം- 2712, കൊടുവള്ളി- 2639, തിരുവമ്പാടി -2455 തപാല്‍ വോട്ട് ചെയ്തത് 4293 അവശ്യസേവന ജീവനക്കാര്‍ -കോഴിേക്കാട്: അവശ്യ സര്‍വിസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍ ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 1. വടകര- 176, 2. കുറ്റ്യാടി- 321, 3. നാദാപുരം- 204, 4. കൊയിലാണ്ടി- 464,5. പേരാമ്പ്ര- 633,6. ബാലുശ്ശേരി- 611, 7. എലത്തൂര്‍- 540, 8. കോഴിക്കോട് നോര്‍ത്ത് - 223,9. കോഴിക്കോട് സൗത്ത്- 100, 10. ബേപ്പൂര്‍- 120,11. കുന്ദമംഗലം- 525,12. കൊടുവള്ളി- 207, 13. തിരുവമ്പാടി- 169.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story