Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:44 AM IST Updated On
date_range 23 April 2022 5:44 AM IST'സെക്ഷൻ 306 ഐ.പി.സി' തിയറ്ററുകളിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: തിറയെന്ന കലാരൂപം കേന്ദ്ര കഥാപാത്രമാവുന്ന 'സെക്ഷൻ 306 ഐ.പി.സി' ചിത്രം ഉടൻ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുവണ്ണാൻ സമുദായത്തിന്‍റെ ജീവിത പശ്ചാത്തലം ആസ്പദമാക്കിയാണ് ചിത്രം ആവിഷ്കരിച്ചത്. മതവും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മനുഷ്യ ജീവിതത്തിൽ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും ഉപരി മതവും വിശ്വാസവും നിയമവും തമ്മിലുള്ള എറ്റുമുട്ടലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രഞ്ജി പണിക്കർ, രാഹുൽ മാധവ്, ജയരാജ് വാര്യർ, ശാന്തി കൃഷ്ണ, മെറീന മൈക്കിൾ, സാവിത്രി ശ്രീധരൻ എന്നിവരാണ് അഭിനേതാക്കൾ. സംവിധായകൻ ശ്രീനാഥ് ശിവ, നിർമാതാവ് ശ്രീജിത്ത് വർമ, സംഗീത സംവിധായകൻ വിദ്യാധരൻ , തിരക്കഥാകൃത്ത് വി.എച്ച്. ദിരാർ, ജയരാജ് വാര്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story