Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:43 AM IST Updated On
date_range 28 April 2022 5:43 AM ISTപോപുലർ ഫ്രണ്ട് ഐ.ജി ഓഫിസ് മാർച്ച് 30ന്
text_fieldsbookmark_border
കോഴിക്കോട്: പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 30ന് കോഴിക്കോട് നടക്കാവിലെ ഉത്തരമേഖല ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് കൊലപാതകത്തിന്‍റെ മറവിൽ പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് പറഞ്ഞു. സംഭവത്തിന്‍റെ പേരിൽ പാലക്കാട് ജില്ലയിലെ മുസ്ലിം യുവാക്കളെ ഏകപക്ഷീയമായി വേട്ടയാടാനാണ് പൊലീസ് ശ്രമം. പാലക്കാട് വീണ്ടും ആക്രമണത്തിന് ആർ.എസ്.എസ് പദ്ധതിയിട്ട വിവരം പൊലീസ് തന്നെ പറയുന്നുണ്ടെങ്കിലും അത് അന്വേഷിക്കാനോ ക്രിമിനലുകളെ കസ്റ്റഡിയിൽ എടുക്കാനോ പൊലീസ് തയാറാകുന്നില്ല. കേരള പൊലീസ് ആർ.എസ്.എസ് ആയി മാറിയിരിക്കുകയാണ്. വെൽഫെയർ പാർട്ടിയുടെയും പി.ഡി.പിയുടെയും പ്രവർത്തകർക്കെതിരെയും പൊലീസ് നടപടി എടുക്കുന്നുണ്ട്. സുബൈർ വധക്കേസിൽ പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ല. മൂന്നുമാസം മുമ്പ് തന്നെ സുബൈറിനെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പൊലീസ് വേണ്ട അന്വേഷണം നടത്തുന്നില്ല. മൂന്നു പ്രതികൾ, രണ്ട് കാർ, നാലു വാളുകൾ എന്ന പൊലീസ് വാദം വിശ്വസനീയമല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ഭരണകക്ഷിയുടെ ജില്ല സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും പൊലീസ് മൗനം തുടരുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും റഊഫ് ചോദിച്ചു. വി.കെ. അബ്ദുൽ ലത്തീഫ്, സി. അബ്ദുൽ നാസർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story