Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:49 AM IST Updated On
date_range 25 Jun 2022 5:49 AM ISTക്വിയർ പ്രൈഡ് മാർച്ച് 30ന്
text_fieldsbookmark_border
കോഴിക്കോട്: പ്രൈഡ് ഇൻ പ്രാക്ടീസ് സൊസൈറ്റി, ജെൻഡർ പാർക്ക് കോഴിക്കോട്, മറ്റ് ക്വിയർ ഓർഗനൈസേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മാസം 30ന് ക്വിയർ പ്രൈഡ് മാർച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലുമുതൽ കോഴിക്കോട് ബീച്ചിൽ നിന്നാരംഭിക്കുന്ന മാർച്ച് മാനാഞ്ചിറ സ്‌ക്വയറിൽ സമാപിക്കും. മലബാറിലെ ജില്ലകളിൽനിന്നും വയനാടിൽനിന്നുമായി ആയിരത്തോളം പേർ പങ്കെടുക്കും. ഏറ്റവും നല്ല കോസ്റ്റ്യൂമിന് ബെസ്റ്റ് കോസ്റ്റ്യും അവാർഡ് നൽകും. 27ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ആഘോഷം. ഇതോടനുബന്ധിച്ച് ജെൻഡർ പാർക്കിൽ കലാപാരിപാടികളും അരങ്ങേറും. ക്വിയർ കമ്യൂണിറ്റിയുടെ ദൃശ്യപരത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവരുടെ സംസ്കാരം ആഘോഷിക്കുന്നതിനുമായാണ് പ്രൈഡ് മാർച്ച് നടത്തുന്നത്. പ്രൈഡ് ഇൻ പ്രാക്ടീസ് സൊസൈറ്റി ഭാരവാഹികളായ ഡോ. പ്രത്യുഷ എം., ഡോ. ഐശ്വര്യ ബ്രിജിത് ജോർജ്, സഞ്ജന ചന്ദ്രൻ, ഹയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story