Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTനരിക്കുനി തേലശ്ശേരി കുളം നവീകരണത്തിന് 30 ലക്ഷം
text_fieldsbookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തിൽ നരിക്കുനി പഞ്ചായത്തിലെ പാലങ്ങാട് തേലശ്ശേരി കുളം (വലിയകുളം) നവീകരണ പ്രവൃത്തിക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കുളത്തിന്റെ സമഗ്ര നവീകരണം സാധ്യമാക്കാനും പൊതുജനങ്ങൾക്ക് ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കാനുമാണ് ലക്ഷ്യമിടുന്നത്. ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story