Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:46 AM IST Updated On
date_range 26 March 2022 5:46 AM ISTസി.എച്ച് കൾചറൽ സൊസൈറ്റി 30ാം വാർഷികത്തിന് നാളെ തുടക്കം
text_fieldsbookmark_border
കാരശ്ശേരി: കൊടിയത്തൂർ സി.എച്ച്. മുഹമ്മദ് കോയ കൾചറൽ സൊസൈറ്റിയുടെ 30ാം വാർഷികാഘോഷം ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് ജി.എം.യു.പി സ്കൂളിൽ നടക്കുന്ന വനിത സമ്മേളനത്തോടെ തുടക്കമാവും. സമ്മേളനത്തിൽ വനിത ലീഗ് സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ സറീന ഹസീബ്, മെന്ററും ലൈഫ് കോച്ചുമായ മുഹ്സിന പത്തനാപുരം എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തിനെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ടി. അബ്ദുറഹ്മാൻ, ട്രഷറർ മായിൻ എറക്കോടൻ, ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ. നാസർ, കെ.പി. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story