Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊച്ചാട് എൻ.എസ്.എസ് 30...

നൊച്ചാട് എൻ.എസ്.എസ് 30 വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് കോവിഡ് കാലത്ത് 30 വീടുകളിൽ ടി.വിയും ഡിഷ് ആൻറിനയും എത്തിച്ച് ഓൺലൈൻ പഠന സൗകര്യമൊരുക്കി. ഏകദേശം രണ്ടര ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സമാഹരിച്ചത്. നാഷനൽ സർവിസ് സ്കീം സംസ്ഥാനതലത്തിൽ ആവിഷ്കരിച്ച എജു ഹെൽപ്​ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ഓൺലൈൻ പഠനസംവിധാനം ഒരുക്കിയതും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആണ്. പൂർവ വിദ്യാർഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സമാഹരിച്ച ടി.വിയും ഡിഷും ആവശ്യക്കാരെ കണ്ടെത്തി വീടുകളിൽ എത്തിച്ചുനൽകി. കോവിഡ് കാലത്ത് സർവശിക്ഷ അഭിയാന് വേണ്ടിയും നൊച്ചാട് ഗ്രാമപഞ്ചായത്ത്‌ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്കും 1000 മാസ്ക് വീതം നൊച്ചാട് എൻ.എസ്.എസ് തയാറാക്കി നൽകിയിട്ടുണ്ട്. കൂടാതെ ജില്ല ഭരണകൂടത്തി​ൻെറ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററിലേക്കുള്ള ബെഡ്ഷീറ്റ് ചലഞ്ചിലേക്ക് സ്കൂൾ യൂനിറ്റ് വക 100 ബെഡ്ഷീറ്റുകളും സമാഹരിച്ചുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story