Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചോരാത്തൊരു വീട്...

ചോരാത്തൊരു വീട് പദ്ധതി: അഞ്ച് സ്നേഹഭവനങ്ങളുടെ താക്കോൽദാനം 29 ന്

text_fields
bookmark_border
'ചോരാത്തൊരു വീട്': സ്നേഹഭവനങ്ങളുടെ താക്കോൽദാനം 29ന് താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അടിവാരം കണലാട് വാർഡിൽ ചോരാത്തൊരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അഞ്ചു സ്നേഹഭവനങ്ങളുടെ താക്കോൽദാനം 29ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അഞ്ച് കുടുംബങ്ങളുടെ വീടിന്റെ ചോർന്നൊലിക്കുന്ന അവസ്ഥ മനസ്സിലാക്കി വാർഡ് മെംബർ സിന്ധു ജോയി ആണ് പദ്ധതിക്ക് രൂപംനൽകുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിക്കുന്നത്. വീടുനിർമാണത്തിനുള്ള ചെലവ് കണ്ടെത്താനായി മെംബർ കെയർ ടീം, ജീവകാരുണ്യ പ്രവർത്തകൻ അമർഷാനുമായി ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ അമർഷാൻ ഫൗണ്ടേഷനും പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു ജോയിയും സംയുക്തമായി ഏറ്റെടുത്ത് നടപ്പാക്കിയത്. 29ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ വീടുകളുടെ താക്കോൽ കൈമാറും. വാർത്തസമ്മേളനത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു ജോയി, അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ, അബ്ദുറഹ്മാൻ നാജ, കെ.പി. നൗഷാദ്, ആബിദ കോടിയേരി, കോഓഡിനേറ്റർ ജോയി ജോർജ്, സി.ഒ.ടി. ഉമ്മർ ഗഫൂർ ഒതയോത്ത്, ഷമീർ അടിവാരം, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story