Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.എ.ഇ ചരക്കുകപ്പൽ...

യു.എ.ഇ ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി; 29 പേരെയും രക്ഷപ്പെടുത്തി, ഇന്ത്യക്കാരും കപ്പലിൽ

text_fields
bookmark_border
യു.എ.ഇ ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി; 29 പേരെയും രക്ഷപ്പെടുത്തി, ഇന്ത്യക്കാരും കപ്പലിൽ ദുബൈ: യു.എ.ഇയിൽനിന്ന്​ പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി. ഇന്ത്യക്കാരടക്കം 30 പേർ കപ്പലിലുണ്ട്​. ഒരാൾ ഒഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ധരിച്ച്​ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ്​ സംഭവം. പുലർച്ചയുണ്ടായ ശക്​തമായ കാറ്റിലാണ്​ കപ്പൽ മുങ്ങിയത്​. 16 പേ​രെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 12 പേർക്ക്​ ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്​. ഒരാളെ സമീപത്തെ ടാങ്കറാണ്​ രക്ഷപ്പെടുത്തിയത്​. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ സൽമി 6 എന്ന കപ്പലാണ്​ മുങ്ങിയത്​. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ്​ കപ്പലിലുള്ളത്​. രണ്ട്​ ഇറാൻ കപ്പലുകൾ ഉപയോഗിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. കനത്ത കാറ്റ്​ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ്​ കാറ്റ്​ വീശുന്നത്​. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താൻ, സുഡാൻ, യുഗാണ്ട, താൻസനിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story