Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടപ്പള്ളി കോളജ്...

മടപ്പള്ളി കോളജ് കാൻറീൻ, ലൈബ്രറി കെട്ടിടം ഉദ്ഘാടനം 28ന്

text_fields
bookmark_border
മടപ്പള്ളി കോളജ് കാൻറീൻ, ലൈബ്രറി കെട്ടിടം ഉദ്ഘാടനം 28ന്
cancel
വടകര: മടപ്പള്ളി ഗവ. കോളജിൽ പുതുതായി നിർമാണം പൂർത്തിയായ കാൻറീൻ, ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം 28ന് മൂന്ന് മണിക്ക് ഉന്നത മന്ത്രി ആർ. ബിന്ദു നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. 4.32 കോടി ചെലവഴിച്ച് കിറ്റ്കോയാണ് നിർമാണം പൂർത്തീകരിച്ചത്. 1800ഓളം വിദ്യാർഥികൾ പഠനം നടത്തുന്ന കോളജിൽ 10 യു.ജി പ്രോഗ്രാമുകളും എട്ട് പി.ജി, നാല് ഗവേഷണ കേന്ദ്രങ്ങളും 56 ഗവേഷണ വിദ്യാർഥികളും ഉണ്ട്. ജൂബിലി ബിൽഡിങ്ങിന് 10 കോടി, വനിത ഹോസ്റ്റൽ നിർമാണത്തിന് ഏഴ് കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത്, പ്രിൻസിപ്പൽ ഡോ. ഒ.കെ. ഉദയകുമാർ, പി.എസ് ജിനീഷ്, സി.പി സോമൻ , എ .കെ ദീപ, പി എം ഷിനു , യൂസഫ് മമ്മാലിക്കണ്ടി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story