Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:34 AM IST Updated On
date_range 31 March 2022 5:34 AM ISTലീഗ്-എസ്.ഡി.പി.ഐ സംഘർഷം; 27 പേർക്കെതിരെ കേസ്
text_fieldsbookmark_border
വടകര: കറുകയിൽ ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ അൽ നജാത്തിൽ മുഹമ്മദ് ഷഹീലിന്റെ (25) പരാതിയിൽ 12 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെയും എസ്.ഡി.പി.ഐ പ്രവർത്തകൻ റിൻഷാദിന്റെ പരാതിയിൽ 15 ലീഗ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഇരു പാർട്ടിയിലുംപെട്ട അഞ്ചു പേർ വടകരയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story