Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:42 AM IST Updated On
date_range 27 March 2022 5:42 AM ISTബേപ്പൂരിൽ റോഡ് നവീകരണത്തിന് 26.17 കോടിയുടെ ഭരണാനുമതി
text_fieldsbookmark_border
ബേപ്പൂർ: മണ്ഡലത്തിലെ റോഡുകൾ റബറൈസ് ചെയ്തു നവീകരിക്കാനായി 26 കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഓൾഡ് മിലിട്ടറി റോഡ് -480 ലക്ഷം രൂപ, രാമനാട്ടുകര പുല്ലുംകുന്ന് റോഡ് -332 ലക്ഷം, നല്ലൂർ പെരുമുഖം രാമനാട്ടുകര റോഡ് -409 ലക്ഷം, ഫറോക്ക് പേട്ട ഫാറൂഖ് കോളജ് റോഡ് -336 ലക്ഷം, ഫറോക്ക് ചുങ്കം ഫാറൂഖ് കോളജ് കാരാട് റോഡ് -420 ലക്ഷം, ഓൾഡ് കോട്ടക്കടവ് റോഡ് -350 ലക്ഷം, ഫറോക്ക് കരുവൻതിരുത്തി ചാലിയം റോഡ് -290 ലക്ഷം. എല്ലാ റോഡുകളും റബറൈസ് ചെയ്ത് ഉയർന്ന നിലവാരത്തിൽ നിർമിക്കാനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ സംവിധാനവും ട്രാഫിക് സൈൻ ബോർഡുകൾ, റോഡ് സുരക്ഷ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. ബേപ്പൂർ മണ്ഡലത്തിലെ സന്ദർശനവേളയിലും ജനകീയ പരിപാടിയിലും ഉയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതിക്ക് രൂപംകൊടുത്തത്. കാലതാമസം കൂടാതെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story