Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTജില്ല കിസാൻമേള 26ന് പേരാമ്പ്രയിൽ
text_fieldsbookmark_border
പേരാമ്പ്ര: ആത്മ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല കിസാൻമേള ഏപ്രിൽ 26ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പേരാമ്പ്ര ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി കലക്ടർ തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കർഷകരെ ആദരിക്കും. കാർഷിക സെമിനാർ, മണ്ണുപരിശോധന ക്യാമ്പ്, കൃഷി വകുപ്പ് പദ്ധതികളുടെ വിശദീകരണം, നടീൽ വസ്തുക്കളുടെ പ്രദർശനം - വിപണനം, മൃഗസംരക്ഷണവകുപ്പിന്റെ ചാത്തമംഗലം പൗൾട്രി ഫാമിലെ വിവിധതരം മുട്ടക്കോഴികളും അലങ്കാര കോഴികളുടെയും വിൽപനയും പ്രദർശനവും, വിളപരിപാലന കേന്ദ്രം, മറ്റു വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർ. ബിന്ദു, കൃഷി ഓഫിസർ എസ്. ഡി. അമൽ,ആത്മ ബ്ലോക്ക് കർഷക ഉപദേശക സമിതി ചെയർമാൻ സുരേന്ദ്രൻ പാലേരി, ജില്ല ടെക്നോളജി മാനേജർ ടി.പി. അജീഷ്, അസിസ്റ്റൻറ് ടെക്നോളജി മാനേജർ ധനേഷ് കാരയാട് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story