Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹഭവനം 26ന് കൈമാറും

സ്നേഹഭവനം 26ന് കൈമാറും

text_fields
bookmark_border
സ്നേഹഭവനം 26ന് കൈമാറും
cancel
താമരശ്ശേരി: പ്രളയം പെയ്‌തിറങ്ങിയ കട്ടിപ്പാറ കരിഞ്ചോല മലക്കടുത്ത് കട്ടിപ്പാറ വേണാടി രാജിതക്കും കുടുംബത്തിനും വീടൊരുക്കി ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളന്റിയർമാർ. ചായക്കട നടത്തിയും പൊതിച്ചോറുകൾ വിറ്റുകിട്ടുന്ന പണമുപയോഗിച്ചും അക്രിസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയുമൊക്കെയാണ് എൻ.എസ്.എസ് വിദ്യാർഥികൾ വീടിനു വേണ്ട പണം സ്വരൂപിച്ചത്. മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള രാജിതക്ക് വീടുവെക്കാൻ സാധിക്കാതെ വന്നപ്പോൾ ജില്ലയിലെ എൻ.എസ്.എസ് വളന്റിയർമാർ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ജില്ലയിലെ 149 എൻ.എസ്.എസ് യൂനിറ്റുകളും നിർമാണത്തിൽ പങ്കാളികളായി. ശനിയാഴ്ച പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് താക്കോൽ കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story