Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:39 AM IST Updated On
date_range 12 April 2022 5:39 AM ISTതൊണ്ടിവയൽ കുടിവെള്ള സമരം: 25ന് ഉടമയുടെ വീട്ടിലേക്ക് ബഹുജന മാർച്ച്
text_fieldsbookmark_border
വടകര: കുടിവെള്ളം മുട്ടിച്ച് തൊണ്ടിവയലിൽ ഐസ് പ്ലാന്റ് പണിയാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാൻ സമരസഹായ സമിതിയുടെ തീരുമാനം. നിരവധി സമരങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി 2017ൽ അനുമതി നിഷേധിച്ച വ്യവസായം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമര സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഐക്യദാർഢ്യ കൂട്ടായ്മയിലാണ് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 25ന് ഉടമയുടെ വസതിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. ഹൈകോടതി വിധിയിൽ തെറ്റിദ്ധാരണ പരത്താനുള്ള പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരുടെ നിലപാടിനെതിരെ നിയമപോരാട്ടം ശക്തമാക്കാനും തീരുമാനിച്ചു. ഐക്യദാർഢ്യ കൂട്ടായ്മ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി ചെയർമാൻ എൻ. വേണു അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരൻ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്തംഗം നിഷ പുത്തമ്പുരയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന രയരോത്ത്, പി.കെ. പ്രീത, പ്രമോദ് മാട്ടാണ്ടി, സാലിം പുനത്തിൽ, കവിത അനിൽകുമാർ വിവിധ കക്ഷി പ്രതിനിധികളായ വി.പി. ജയൻ, വി.കെ. അനിൽകുമാർ, രാജൻ, പ്രകാശൻ പാറമ്മൽ, എ.ടി. മഹേഷ്, എ.കെ. സൈനുദ്ദീൻ, ഷുഹൈബ്, മിഥുൻലാൽ, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു. കൺവീനർ വി.പി. ലിനീഷ് സ്വാഗതവും ചെറുവത്ത് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ചിത്രം തൊണ്ടിവയൽ സമര സഹായ സമിതി ഐക്യദാർഢ്യ കൂട്ടായ്മ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു Saji 6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
