Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്താർബുദ, ജനിതക രക്ത ...

രക്താർബുദ, ജനിതക രക്ത രോഗികളുടെ കൂട്ടായ്മക്ക്​ 25 വയസ്സ്​

text_fields
bookmark_border
കോഴിക്കോട്: തലാസീമിയ, സിക്കിൾസെൽ അനീമിയ, ഹീമോഫീലിയ, ലുക്കീമിയപോലുള്ള മാരക രക്തജന്യ രോഗികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ കേരള ബ്ലഡ് പേഷ്യന്‍റ്​സ് പ്രൊട്ടക്ഷൻ കൗൺസിൽ (രക്​താർബുദ, ജനിതക രക്​ത രോഗികളുടെ കൂട്ടായ്മ) പ്രവർത്തനം തുടങ്ങിയിട്ട്​ 25 വർഷം പൂർത്തിയായി. സംഘടനയുടെ നേതൃത്വത്തിൽ തുടക്കമിട്ട തലാസീമിയ രോഗികളുടെ മജ്ജ മാറ്റിവെക്കൽ കാമ്പയിനും അതിനു​ മുന്നോടിയായുള്ള എച്ച്.എൽ.എ പരിശോധന ക്യാമ്പും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിജയകരമായി പൂർത്തിയാക്കി. ഇതിൽ അമ്പതോളം തലാസീമിയ രോഗികളായ കുട്ടികളെ പൊതുജനങ്ങളുടെ സഹായത്തോടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സജ്ജമാക്കാനും 25 കുട്ടികൾക്ക്​ മജ്ജ മാറ്റിവെക്കാനും സാധിച്ചു. കൗൺസിൽ നിരന്തര പോരാട്ടം നടത്തിയതോടെയാണ്​ രക്തജന്യ രോഗികളുടെ മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാവുന്ന അവസ്ഥയുണ്ടായത്​​. എന്നാൽ, വിദഗ്​ധ ചികിത്സ ഇതേവരെ ഉറപ്പാക്കാനായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്​ധ ഹെമറ്റോളജി കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ഇതേവരെ നടപ്പായിട്ടില്ല. മജ്ജ മാറ്റൽ പ്രക്രിയയിലൂടെ രോഗം പൂർണമായി ഭേദമാക്കുന്ന കാമ്പയിൻ തുടരുന്നതോടൊപ്പം തലാസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തത്തോടെയുള്ള ശിശുജനനങ്ങൾ തടയാനുള്ള ബോധവത്​കരണവും കൗൺസിൽ നടത്തുന്നുണ്ട്. ഇതിന് സർക്കാറിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും സഹകരണം വേണമെന്നാണ്​ ഇവരുടെ ആവശ്യം. ഈ മാരക രോഗത്തോടെയുള്ള ശിശുജനനം തടയാൻ എല്ലാ ഗർഭിണികളെയും പ്രാരംഭ ഘട്ടത്തിൽതന്നെ എച്ച്​.ബി.എ ടു രക്തപരിശോധനക്ക് വിധേയമാക്കണമെന്ന്​ കൗൺസിൽ ജനറൽ കൺവീനർ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. തെലങ്കാന സർക്കാർ ഇതിനുള്ള നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആരോഗ്യരംഗത്തെ മാതൃകാ സംസ്ഥാനമായ കേരളവും ഇതിന് തയാറാവണം. ജനിതക രക്തരോഗങ്ങളായ തലാസീമിയയും അരിവാൾ രോഗവും വർധിച്ചുവരുകയാണ്. കുടുംബങ്ങളെ ആജീവനാന്ത തീരാദുരിതത്തിലാക്കുന്ന ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടിക്ക് ഇനിയും താമസംവരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story