Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐസൊലേഷൻ കഴിഞ്ഞു; മെഡി....

ഐസൊലേഷൻ കഴിഞ്ഞു; മെഡി. കോളജ്​ പേവാർഡുകൾ 24ന്​ തുറക്കും

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രി പേവാർഡുകൾ​ മാർച്ച്​ 24ന്​ തുറക്കാൻ​ ആശുപത്രി അധികൃതർ തീരുമാനിച്ചു. കോവിഡ്​ കേസുകൾ തുടങ്ങിയ 2020 മുതൽ രോഗികളെ ചികിത്സിക്കാനായി ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയതായിരുന്നു പേവാർഡുകൾ. രണ്ടു വർഷമായി ഐസൊലേഷൻ വാർഡായി പ്രവർത്തിക്കുകയായിരുന്നു. കോവിഡ്​ കേസുകൾ രൂക്ഷമായപ്പോഴെല്ലാം ചികിത്സ സൗകര്യങ്ങൾ പേവാർഡിൽ ഒരുക്കിയിരുന്നു. പിന്നീട്​ പി.എം.എസ്.എസ്​.വൈ ബ്ലോക്ക്​ ജില്ല കോവിഡ്​ ആശുപത്രിയാക്കി മാറ്റി അവിടേക്ക്​ രോഗികളെ പ്രവേശിപ്പിച്ചു. അതോടെയാണ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ കോവിഡ്​ രോഗികൾ ഒഴിഞ്ഞത്​. കോവിഡ്​ വ്യാപനം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും കുറഞ്ഞു. അതേസമയം, മറ്റു രോഗികളുടെ എണ്ണം വർധിക്കാനും തുടങ്ങി. വാർഡുകൾക്കപ്പുറം വരാന്തകളും നിറഞ്ഞു മറ്റു രോഗികൾ ചികിത്സ തേടുന്ന പശ്ചാത്തലത്തിലാണ്​ പേവാർഡുകൾ ഇനിയും അടച്ചിടേണ്ടതില്ലെന്ന തീരുമാനം അധികൃതർ കൈക്കൊണ്ടത്​. കേരള ഹെൽത്ത്​ റിസർച്​ ആൻഡ്​ വെൽഫെയർ സൊസൈറ്റിയുടെ കീഴിലാണ്​ പേവാർഡുകൾ പ്രവർത്തിക്കുന്നത്​. നൂറിലേറെ വരുന്ന പേവാർഡുകൾ കോവിഡാനന്തരം അറ്റകുറ്റപ്പണി നടത്തി പൂർണ പ്രവർത്തനസജ്ജമായിരുന്നെങ്കിലും മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ നഴ്​സുമാരെ ലഭ്യമാക്കാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞാണ്​ ഇതുവരെയും തുറക്കാതിരുന്നത്​. ആശുപത്രിയിൽ തന്നെ വേണ്ടത്ര നഴ്സുമാരില്ലെന്നും കെ.എച്ച്​.ആർ.ഡബ്ല്യു.എസ്​ തന്നെ നഴ്​സുമാരെ നിയമിക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. എന്നാൽ, അതിന്​ കെ.എച്ച്​.ആർ.ഡബ്ല്യു.എസ്​ തയാറായില്ല. നാലു നഴ്​സുമാരുണ്ടെങ്കിൽ പ്രവർത്തനം ആരംഭിക്കാവുന്നതാണെന്ന്​ കെ.എച്ച്​.ആർ.ഡബ്ല്യു.എസ്​ അധികൃതർ പറയുന്നു. 500 രൂപയുടെ ജനത വാർഡുകൾ, 600 രൂപക്ക്​ ഡീലക്സ്​, 1000 രൂപക്ക്​ എ.സി ഡീലക്സ്​ എന്നിങ്ങനെയാണ്​ പേവാർഡുകളുടെ ഫീസ്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story