Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:03 AM GMT Updated On
date_range 13 Oct 2021 12:03 AM GMTപേരാമ്പ്രയിൽ 23 പേരെ തെരുവുനായ് കടിച്ചു
text_fieldsbookmark_border
പേരാമ്പ്രയിൽ 23 പേരെ തെരുവുനായ് കടിച്ചു നാട്ടുകാർ നായെ അടിച്ചുകൊന്നുപേരാമ്പ്ര: പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ഭീതിവിതച്ച തെരുവുനായ് 23 പേരെ കടിച്ചു. ഇതിനെ നാട്ടുകാർ കൈതക്കൽനിന്ന് അടിച്ചുകൊന്നു. ശശി (45) നരയംകുളം, അഭിജിത്ത് (21) പുറ്റംപൊയില്‍, ചിരുതക്കുട്ടി (65) മുളിയങ്ങല്‍, വിത്സന്‍ (60) ചെമ്പനോട, ബാലന്‍ (60) കൈതക്കല്‍, ത്രേസ്യാമ്മ (68) ചെമ്പനോട, സുദേവ് (48) കായണ്ണ, ബാലകൃഷ്ണന്‍ (72) പേരാമ്പ്ര, അനീഷ്(34) കൂത്താളി, അമ്മദ് (65) കല്ലോട്, ചന്ദ്രന്‍ (57) പൈതോത്ത്, ഷൈലജ (58) മുളിയങ്ങല്‍, രാധാകൃഷ്ണന്‍ (64) പേരാമ്പ്ര, മമ്മി (64) വെള്ളിയൂര്‍, ജാനു (45) പള്ളിയത്ത്, ചന്ദ്രന്‍ (54) പള്ളിയത്ത്, ഭാസ്‌കരന്‍ (73) കല്ലോട്, ഷൈജു (43) കല്ലോട്, ഇബ്രാഹിം (79) എരവട്ടൂര്‍, ഷിബിന്‍ (27) പേരാമ്പ്ര, സുമേഷ് (48) ചെമ്പ്ര, കുമാരന്‍ (60) എരവട്ടൂര്‍, ഇബ്രാഹിം (60) കടിയങ്ങാട്. എന്നിവർക്കാണ് നായുടെ കടിയേറ്റത്. കടിയേറ്റവരില്‍ പലരുടെയും മുറിവ് മാരകമാണ്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സനല്‍കി. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് പുളിയോട്ടുമുക്കിലാണ് നായെ കണ്ടത്. ഇവിടെനിന്ന് ഒരാളെ കടിച്ച നായ് മറ്റ് തെരുവുനായ്ക്കളേയും കടിച്ചിട്ടുണ്ട്. പിന്നീട് മുളിയങ്ങലിൽനിന്നും കൈതക്കലിൽനിന്നും ആളുകളെ കടിച്ച് പരിക്കേൽപിച്ചു. തുടർന്ന് പേരാമ്പ്ര ബസ്സ്റ്റാൻഡ്, മാര്‍ക്കറ്റ്, കല്ലോട് എന്നിവിടങ്ങളിലും സംഹാര താണ്ഡവമാടി. സംസ്ഥാനപാതയിലൂടെ ഓടിയ നായെ നാട്ടുകാർ പിന്തുടർന്ന് കൈതക്കലിൽനിന്ന് അടിച്ചുകൊല്ലുകയായിരുന്നു. തിങ്കളാഴ്ച ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി ഭാഗങ്ങളിൽ തെരുവുനായ് നിരവധി ആളെ കടിച്ച് പരിക്കേൽപിച്ചിരുന്നു. ഇതിനെ പിന്നീട് കണ്ടിട്ടില്ല. കൈതക്കലിൽനിന്ന് അടിച്ചുകൊന്ന നായ ബാലുശ്ശേരി ഭാഗത്ത് അക്രമം നടത്തിയ നായോട് നിറത്തിലടക്കം സാമ്യമുണ്ട്. നായ്ക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയവും ഉണ്ട്. ഓട്ടത്തിനിടെ നിരവധി തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.photo: നിരവധി പേരെ കടിച്ച തെരുവുനായെ അടിച്ചുകൊന്ന നിലയിൽ
Next Story