Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര റവന്യൂ ടവർ...

വടകര റവന്യൂ ടവർ ശിലാസ്ഥാപനം 21ന് സംഘാടകസമിതി രൂപവത്കരിച്ചു

text_fields
bookmark_border
വടകര റവന്യൂ ടവർ ശിലാസ്ഥാപനം 21ന്  സംഘാടകസമിതി രൂപവത്കരിച്ചു
cancel
വടകര: മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നിർമിക്കുന്ന റവന്യൂ ടവറിന്റെ ശിലാസ്ഥാപനം 21ന് രാവിലെ ഒമ്പതിന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലയിലെ മുഴുവൻ മന്ത്രിമാരും എം.എൽ.എമാരും ചടങ്ങിൽ സംബന്ധിക്കും. താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപവത്കരിച്ചു . 15 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഹൗസിങ് ബോർഡ് ആണ് കെട്ടിട നിർമാണം നടത്തുന്നത്. താലൂക്ക് ഓഫിസ് കെട്ടിടം കത്തിയ സാഹചര്യത്തിൽ റവന്യൂ ടവർ നിർമിക്കുന്നത് ഭരണ നിർവഹണത്തിന് ഏറെ സഹായകമാകും. ഇതോടൊപ്പം പട്ടയമേളയും സംഘടിപ്പിക്കും. നിലവിലുള്ള താലൂക്ക് ഓഫിസ് കെട്ടിടം പൈതൃക കേന്ദ്രമായി സംരക്ഷിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പി ബിന്ദു, ആർ.ഡി.ഒ സി. ബിജു, തഹസിൽദാർ കെ.കെ. പ്രസീത് കുമാർ, ആർ. സത്യൻ, വടയക്കണ്ടി നാരായണൻ, കെ.കെ കൃഷ്ണൻ, പ്രദീപ് ചോമ്പാല, കെ. പ്രകാശൻ, വി. ഗോപാലൻ, ഇ.കെ. പ്രദീപ്കുമാർ, സി.കെ കരീം, വി. സജീവ് കുമാർ, ചൊക്രന്റവിട ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. രമ എം.എൽ.എ ചെയർപേഴ്‌സനും ആർ.ഡി.ഒ സി. ബിജു കൺവീനറുമായി സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. പടം: റവന്യൂ ടവർ സംഘാടക സമിതി യോഗത്തിൽ കെ.കെ. രമ എം.എൽ.എ സംസാരിക്കുന്നു Saji 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story