Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTമരണശേഷം കോവിഡ് സ്ഥിരീകരിച്ചയാളുമായി കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ 21 പേർക്ക് സമ്പർക്കം
text_fieldsbookmark_border
കുറ്റ്യാടി: മരണത്തെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച കക്കട്ടിലെ വ്യാപാരിയുമായി കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന 21 പേർക്ക് സമ്പർക്കം. ഈ മാസം രണ്ടിന് രാത്രി ഏഴു മുതൽ മൂന്നിന് രാവിലെ ഏഴു വരെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു. കാവിലുമ്പാറ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും ജീവനക്കാരും സന്ദർശകരുമടക്കമാണ് സമ്പർക്ക പട്ടികയിലുള്ളതെന്ന് കാവിലുമ്പാറ മെഡിക്കൽ ഓഫിസർ പറഞ്ഞു. സമ്പർക്കത്തിലുള്ള മറ്റുള്ളവരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്ക് കോവിഡ് പരിശോധന ക്യാമ്പ് നടത്താൻ ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story