Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ രോഗികളുടെ...

കോവിഡ്​ രോഗികളുടെ എണ്ണം 21 ആയി

text_fields
bookmark_border
കോവിഡ്​ രോഗികളുടെ എണ്ണം 21 ആയി ആയഞ്ചേരി: വില്യാപ്പള്ളി പഞ്ചായത്തിൽ തിങ്കളാഴ്​ച മൂന്നുപേർക്കുകൂടി കോവിഡ്-19 പോസിറ്റിവായതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിലെ അരക്കിലോമീറ്റർ ചുറ്റളവിലാണ്‌ രോഗികളുടെ എണ്ണം വർധിച്ചുവരുന്നത്. വടകരയിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്നയാൾക്കും ഭാര്യക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കരുതലി​ൻെറ ഭാഗമായി ഇവിടങ്ങളിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. കൂടുതൽ പേരുടെ സ്രവ പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. ഇരുന്നൂറോളം പേരാണ് ഇപ്പോൾ ക്വാറൻറീൻ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. മോഹന​ൻെറ അധ്യക്ഷതയിൽ ചേർന്ന യുവജന സംഘടനകളുടെയും കലാ സാംസ്കാരിക പ്രതിനിധികളുടെയും യോഗത്തിൽ കോവിഡ് സന്നദ്ധപ്രവർത്തനത്തിന് നിരവധി പേർ തയാറായിട്ടുണ്ട്. ആർ.ആർ.ടി വളൻറിയർമാർക്കു പുറമെ ക്വാറൻറീൻ നിരീക്ഷണത്തിനും ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകളിലേക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story