Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലുണ്ടി ട്രെയിൻ...

കടലുണ്ടി ട്രെയിൻ അപകടത്തിന്റെ 21ാം വാർഷികത്തിൽ ബഷീറും വിടവാങ്ങി

text_fields
bookmark_border
കുറ്റ്യാടി: 2001ൽ 52 പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി ട്രെയിൻ അപകടത്തിൽനിന്ന്​ പരിക്കുകളോടെ രക്ഷപ്പെട്ട ചെറിയകുമ്പളത്തെ പുഞ്ചങ്കണ്ടി ബഷീർ (56) ദുരന്തത്തിന്റെ 21ാം വാർഷികത്തിൽ വിടവാങ്ങി. ജൂൺ 22ന്​ വൈകീട്ട്​ അഞ്ചരക്ക്​ മംഗലാപുരം-ചെന്നൈ എക്​സ്​പ്രസ്​ (മദ്രാസ്​ മെയിൽ) കടലുണ്ടിപ്പുഴയിലേക്ക്​ മറിഞ്ഞ ബോഗിയിൽ ബഷീറും സുഹൃത്ത്​ കുറ്റ്യാടി തെരുവത്ത്​ ഹമീദും ഉണ്ടായിരുന്നു. ഹമീദ്​ മരിച്ചു​. അപകടം നടക്കുമ്പോൾ ഹമീദ്ക്ക താഴെ സീറ്റിലും ബഷീർ ബർത്തിലുമായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന്​ ചൊവ്വാഴ്ച രാത്രിയാണ്​ ബഷീറിന്റെ മരണം. മദ്രാസിലെ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന്​ തന്റെ ലോറിക്കെടുത്ത വായ്പ അടച്ചുതീർക്കാൻ ബഷീർ, ഹമീദിനെയും കൂട്ടി പോകുമ്പോഴായിരുന്നു ​ട്രെയിൻ അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story