Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTമന്ത്രി റിയാസ് പ്രതിയായ കേസ് ജൂൺ 21ന് മാറ്റി
text_fieldsbookmark_border
കോഴിക്കോട്: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയെന്നാരോപിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരായ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 21ന് മാറ്റി. നിർമൽ മാധവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ഡി.ഐ.ജി ഓഫിസ് മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായ റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. റിയാസടക്കം 20ഓളം പ്രതികളുള്ള കേസിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹാജരായി ജാമ്യം നേടിയിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കം തുടർനടപടികളാണ് ജൂൺ 21നുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story