Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ പുരോഗതിക്കായി 'അപ് ലിഫ്റ്റ് 2022'

text_fields
bookmark_border
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച 'ഉയരെ' പദ്ധതിയുടെ ഭാഗമായി മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി സൗജന്യ മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലന കോഴ്സ് 'അപ് ലിഫ്റ്റ് 2022' പരിപാടി മാർച്ച് ഏഴിന് ആരംഭിക്കുമെന്ന് ലിന്‍റോ ജോസഫ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻട്രൻസ് കോച്ചിങ് രംഗത്തെ ടാർഗറ്റ് ഗ്രൂപ്പുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തുന്ന പരീക്ഷയിലൂടെ വിദ്യാർഥികളെ കണ്ടെത്തിയാണ് പ്രവേശനം. ഐ.ഐ.ടി, എയിംസ്, എൻ.ഐ.ടി തുടങ്ങി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മലയോര മേഖലയിൽനിന്നുള്ള വിദ്യാർഥികളെ എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലം, പഞ്ചായത്ത്, സ്കൂൾ തല വിദ്യാഭ്യാസ സമിതികൾ ഏപ്രിൽ-മെയ് മാസങ്ങളിൽ രൂപവത്കരിച്ചിരുന്നു. മാതൃക സ്പെഷൽ സ്കൂളുകൾ , തൊഴിൽ പരിചയം എന്നിവയ്ക്കായി തണൽ എന്ന പേരിലും മണ്ഡലത്തിൽ സമ്പൂർണ ഹോം ലൈബ്രറി ലക്ഷ്യമിട്ട് സാഹിത്യോത്സവവും ഗോത്ര വിദ്യാർഥികൾക്കായി കരുതൽ തുടങ്ങിയവയും നടപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story