Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:41 AM IST Updated On
date_range 15 May 2022 5:41 AM ISTമാനവീയം 2022 ഉദ്ഘാടനം
text_fieldsbookmark_border
നന്മണ്ട: പടവ് സാംസ്കാരിക വേദിയുടെ മാനവീയം 2022 സാഹിത്യ കാരൻ പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. കെ-റയിലുമായി ബന്ധപ്പെട്ട് 'വെള്ളിവരകളെ വെള്ളപൂശുമ്പോൾ' എന്ന വിഷയത്തിൽ എൻ.പി. ചെക്കുട്ടി പ്രഭാഷണം നടത്തി. കെ.പി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വിശ്വൻ നന്മണ്ട, ഇ.കെ. രാജീവൻ, നിത്യകല, കെ.കെ. മുഹമ്മദ്, പി.വി. വിശ്വനാഥൻ, എം.അരവിന്ദ്, വി.കെ. ഷിബിൻ ലാൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് നിലം നാടക വേദിയുടെ ദ്വയാംഗ നാടകം വയലും വീടും അരങ്ങേറി. ഞായർ വൈകീട്ട് നന്മണ്ട പഞ്ചായത്ത് ഓപൺ സ്റ്റേജിൽ സാംസ്കാരിക സായാഹ്നം കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. പ്രവീൺ കുമാർ പങ്കെടുക്കും. ഗിരീഷ് പുത്തഞ്ചേരിയുടെ സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമേളയും അനുസ്മരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story