Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:31 AM IST Updated On
date_range 8 Jan 2021 5:31 AM IST'ആത്മായനം-2021'
text_fieldsbookmark_border
കൂരാച്ചുണ്ട്: 'അന്വേഷകരും യാത്രികരും' വാട്സ്ആപ് കൂട്ടായ്മ എന്ന പേരിൽ കരിയാത്തുംപാറ തോണിക്കടവിൽ ഒത്തുചേർന്നു. കാസർകോട് ജില്ല ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് ബിജു കക്കയത്തെ ആദരിക്കുകയും ഗ്രൂപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വി.കെ. പ്രജീഷിന് ഉപഹാരം നൽകുകയും ചെയ്തു. തുടർന്നു നടന്ന വൃക്ഷത്തൈകളുടെ നടീൽ നൂറ സൈനബ്, അഡ്വ. ശ്രീജിത്ത് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ഭരണ സമിതി പ്രവർത്തകരെ തെരഞ്ഞെടുക്കലും അംഗങ്ങളുടെ കലാപരിപാടിയും നടന്നു. നൗഷാദ് ആവള, ടി. ദിനേശ്, വി.പി. ഉസ്മാൻ, ഇ.എം. വിനോദ്കുമാർ, ബേബി പന്നൂർ, ടി.എം. ജോസ്, പി. ബീരാൻ, ഉസ്മാൻ ചെമ്പ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story