Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസ നയം 2020:...

വിദ്യാഭ്യാസ നയം 2020: കേന്ദ്ര സർവകലാശാലയിൽ ഡീൻസ് കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും കാസർകോട്: പുതിയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിനുള്ള റോഡ് മാപ് തയാറാക്കുന്നതിന് ഡീൻസ് കമ്മിറ്റി രൂപവത്കരിച്ചു. കേന്ദ്ര സർവകലാശാലയിൽ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സ്‌കൂളുകളുടെ ഡീൻമാരുടെ യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. സയൻസ് വിഷയത്തിലും മാനവിക വിഷയത്തിലും ഓരോ നാല് വർഷ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് ആരംഭിക്കുന്നതിനുള്ള കാര്യപരിപാടി കമ്മിറ്റി തയാറാക്കും. ഈ കോഴ്‌സുകൾ മൾട്ടി ഡിസിപ്ലിനറി സ്വഭാവമുള്ളതും മൾട്ടിപ്ൾ എൻട്രി - എക്സിറ്റ് ഓപ്ഷനുകൾ ഉള്ളവയുമായിരിക്കും. സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡീൻ പ്രഫ. കെ.സി. ബൈജുവാണ് ഡീൻസ് കമ്മിറ്റി അധ്യക്ഷൻ. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീൻ ഡോ. എ.കെ. മോഹൻ മെംബർ സെക്രട്ടറിയാണ്. രണ്ടു മാസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story