Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഹൃദയാക്ഷരം 2020'...

'ഹൃദയാക്ഷരം 2020' കൊടുവള്ളി ഉപജില്ലാ ഉദ്ഘാടനം

text_fields
bookmark_border
ഫോട്ടോ: hridayaksharam narikkuni.jpg കെ.എസ്.ടി.എം പഠനോപകരണ വിതരണ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. നൂഹ് നരിക്കുനി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണിക്ക് നല്‍കി നിർവഹിക്കുന്നു നരിക്കുനി: അധ്യാപനം കരുതലാണ് എന്ന തലക്കെട്ടില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മൻെറ്​ (കെ.എസ്.ടി.എം) സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന പഠനോപകരണ വിതരണം 'ഹൃദയാക്ഷരം 2020' കൊടുവള്ളി ഉപജില്ല ഉദ്ഘാടനം നരിക്കുനി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല നിർവഹിച്ചു. ഉപജില്ല കമ്മിറ്റി പ്രസിഡൻറ്​ ആര്‍.എം. സാക്കിയ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. നൂഹ് വിതരണോദ്​ഘാടനവും പദ്ധതി വിശദീകരണവും നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ്​ പി..പി ബഷീര്‍, പ്രിന്‍സിപ്പല്‍ വിശ്വനാഥന്‍, വെല്‍ഫെയര്‍ പാര്‍ട്ടി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.കെ. അബൂബക്കര്‍, സ്​റ്റാഫ് സെക്രട്ടറി മുസ്തഫ അബ്​ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. അബ്​ദുറഷീദ്, നാസര്‍ ശിവപുരം, നൗഫല്‍, യൂസുഫ് നേതൃത്വം നല്‍കി. സെക്രട്ടറി എം.പി. ഫാസില്‍ സ്വാഗതവും വി.സി. അബ്​ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story