Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTപൾസ് പോളിയോ: ആദ്യദിനം 2,01,151 കുട്ടികൾക്ക് തുള്ളിമരുന്ന്
text_fieldsbookmark_border
കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സു വരെ പ്രായമുള്ള 2,01,151 (87.5 ശതമാനം) കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 679 കുട്ടികളും യാത്രക്കാരായ 4,095 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. തുള്ളി മരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരും വീടുവീടാന്തരം കയറി ഫെബ്രുവരി 28, മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ പോളിയോ തുള്ളി മരുന്ന് നൽകും. അഞ്ചു വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story