Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുപ്രീംകോടതി ഇടപെടൽ:...

സുപ്രീംകോടതി ഇടപെടൽ: എൻഡോസൾഫാൻ ഇരകൾക്ക്​ 200 കോടി അനുവദിച്ചു

text_fields
bookmark_border
കാസർകോട്​: എൻഡോസൾഫാൻ ദുരിതബാധിതർക്ക്​ നഷ്ടപരിഹാരം നൽകുന്നതിന്​ 200 കോടി രൂപ അനുവദിച്ച്​ സംസ്ഥാന സർക്കാർ ഉത്തരവായി. ഏപ്രിൽ എട്ടിന് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് സാമൂഹിക നീതിവകുപ്പിന്‍റെ 4/2022 ഉത്തരവ്​ പ്രകാരം ഇത്രയും തുക അനുവദിച്ചത്​​. സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന്​ ചൂണ്ടിക്കാണിച്ച്​ കോൺഫെ​ഡറേഷൻ ഓഫ്​ എൻഡോസൾഫാൻ റൈറ്റ്​സ്​ വിക്ടിംസ്​ കലക്ടിവ്​ നേതൃത്വത്തിൽ ഇരകളായ എട്ടുപേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിൽ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിന്‍റേതാണ്​ വിധി. വിധി നടപ്പാക്കി നാലാഴ്​ചകൾക്കകം മറുപടി നൽകാനും കോടതി സംസ്ഥാന സർക്കാറിനോട്​ നിർദേശിച്ചിട്ടുണ്ട്​. മേയ്​ ആറിനകം ഇതുസംബന്ധിച്ച്​ സുപ്രീം കോടതിയിൽ മറുപടി നൽകേണ്ടതുണ്ട്​. അതിന്‍റെ പശ്ചാത്തലത്തിലാണ്​ ഈ ഉത്തരവ്​. സർക്കാർ ഉത്തരവ്​ ഇറക്കിയതല്ലാതെ ഇരകൾക്ക്​ പണം കൈമാറുന്നതിനുള്ള ഫണ്ട്​ അനുവദിച്ചിട്ടില്ല. ഫണ്ട്​ അനുവദിക്കുന്ന മുറക്ക്​ അഞ്ചുലക്ഷം വീതം നൽകാൻ 750 പേരുടെ പട്ടിക എൻഡോസൾഫാൻ സെൽ തയാറാക്കി. കോടതിവിധി പ്രകാരം 3,714 പേർക്കാണ്​ അഞ്ചുലക്ഷം വീതം നൽകേണ്ടത്​. ആദ്യഘട്ടത്തിൽ 37 കോടി രൂപയെങ്കിലും ഇതിനായി നീക്കിവെക്കണം. തുക ഒറ്റയടിക്ക്​ ലഭിക്കില്ലെങ്കിലും ഘട്ടംഘട്ടമായി ലഭിക്കുമെന്ന വിശ്വാസമാണ്​ ഇരകൾക്കുള്ളത്​. ഇതുവരെ 1,446 പേർക്ക്​ അഞ്ചുലക്ഷം വീതം ലഭിച്ചു. 1,568 പേർക്ക്​ അഞ്ചുലക്ഷത്തിൽ മൂന്നുലക്ഷം മാത്രമാണ്​ ലഭിച്ചത്​. 6,728 പേരാണ്​ ധനസഹായത്തിന്​ അർഹരായവരുടെ പട്ടികയിലുള്ളത്​. ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശത്തിൽ 2017ലാണ്​ ഇരകൾക്ക്​ ധനസഹായം നൽകാൻ സുപ്രീംകോടതി വിധിയുണ്ടായത്​. എന്നാൽ, നടപ്പാക്കാൻ സർക്കാർ വൈമുഖ്യം കാണിക്കുന്നുവെന്നതിനാൽ ഇരകൾ കോടതി കയറേണ്ട അവസ്ഥയാണ്​. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story