Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം നഗരസഭയിൽ 20...

മുക്കം നഗരസഭയിൽ 20 വർഷത്തെ വികസനത്തിനായി പദ്ധതികൾ

text_fields
bookmark_border
lead മുക്കം: നഗരസഭയിലെ അടുത്ത 20 വർഷത്തെ വികസന പദ്ധതികൾക്ക് രൂപരേഖ തയാറാക്കുന്നതിന്റെ മുന്നോടിയായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ആലോചനയോഗം നടത്തി. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മേഖലകളിലെ വിദഗ്ധർ പങ്കെടുത്തു. അടിസ്ഥാനസൗകര്യ വികസന മേഖലയിലും വിനോദസഞ്ചാര മേഖലയിലും പദ്ധതികൾ നടപ്പാക്കി മാത്രമേ നഗരസഭക്ക് പുരോഗതി കൈവരിക്കാനാവുകയുള്ളൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. മംഗലശ്ശേരിയിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീക്കി, ഇവിടെ വിനോദസഞ്ചാരത്തിനുൾപ്പെടെ പദ്ധതികൾ ആവിഷ്ക്കരിക്കാനും ബി.പി. മൊയ്തീൻ പാർക്കും തൃക്കുടമണ്ണ ക്ഷേത്രവും അടിസ്ഥാനമാക്കിയുള്ള ജലപാത പദ്ധതികൾ തുടങ്ങാനും രൂപരേഖ വേണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. മുക്കം ടൗണിൽ പാർക്കിങ് സൗകര്യമൊരുക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികളും കിഫ്ബി ഫണ്ടും പ്രയോജനപ്പെടുത്താനും കുടിവെള്ള പ്രശ്നങ്ങൾക്ക് അമൃത പദ്ധതിയിലൂടെ ശാശ്വത പരിഹാരം കണ്ടെത്താനും കൃത്യമായ പദ്ധതികൾ രൂപപ്പെടുത്താനും യോഗം നിർദേശിച്ചു. യോഗം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. കെ.പി. ചാന്ദിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കുഞ്ഞൻ, പ്രജിത പ്രദീപ്, റുബീന, കൗൺസിലർമാരായ വേണു കല്ലുരുട്ടി ഗഫൂർ കല്ലുരുട്ടി, എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. റുബീന സ്വാഗതവും ഇ. സത്യനാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story