Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:47 AM IST Updated On
date_range 25 May 2022 5:47 AM ISTതെക്കെപ്പുറത്തിന്‍റെ കാരുണ്യം ചുരംകയറി; പ്രളയബാധിതർക്ക് 20 വീടുകൾ കൈമാറി
text_fieldsbookmark_border
കോഴിക്കോട്: തെക്കേപ്പുറം പ്രവാസി ഫുട്ബാൾ അസോസിയേഷൻ ( ടി.ഇ.എഫ്.എ) വിവിധ സംഘടനകളുമായി ചേർന്ന് വയനാട്ടിലെ പനമരത്ത് നിർമിച്ച 'ആസ്റ്റർ ടെഫ' വില്ലേജ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. വയനാട്ടിലെ പനമരത്ത് പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് നൽകിയ വീടുകളുടെ ആധാര വിതരണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആസ്റ്റർ എക്സിക്യൂട്ടിവ് ട്രസ്റ്റി യു. ബഷീർ മുഖ്യാതിഥിയായിരുന്നു. ആസ്റ്റർ ടെഫ വില്ലേജ് ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. യൂനുസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ വിജയ ശിൽപി മുഹമ്മദ് സഫ്നാദിനെ മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിച്ചു. ബ്രോഷർ പ്രകാശനം പാണക്കാട് മുനവ്വറലി തങ്ങൾ കെ.എം. ഇല്യസ് അഹമ്മദിന് നൽകി നിർവഹിച്ചു. ലത്തീഫ് കാസിം, സി.എച്ച്. ഇബ്രാഹിം കുട്ടി, ഹാഷിം കടാക്കലകം, സാലിഹ് ബറാമി, എന്നിവർ സംസാരിച്ചു. തെക്കേപ്പുറം പ്രവാസി ഫുട്ബാൾ അസോസിയേഷൻ , മുഹൈസ് ഫൗണ്ടേഷൻ ഇൻസൈറ്റ് പാറ ചോല , കിസ്വ കാസർകോട് ഹെൽപിങ് ഹാൻഡ്സ് എന്നീ സംഘടനകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. കോ ഓഡിനേറ്റർ കെ.എം. നസീർ സ്വാഗതവും ട്രഷറർ നൗഷാദ് തൈക്കണ്ടി നന്ദിയും പറഞ്ഞു. tefa 1 തെക്കേപ്പുറം പ്രവാസി ഫുട്ബാൾ അസോസിയേഷൻ ( ടി.ഇ.എഫ്.എ) വിവിധ സംഘടനകളുമായി ചേർന്ന് വയനാട്ടിലെ പനമരത്ത് നിർമിച്ച 'ആസ്റ്റർ-ടെഫ' വില്ലേജ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു tefa 2 പനമരത്ത് നിർമിച്ച 'ആസ്റ്റർ-ടെഫ' വില്ലേജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story