Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളം പാർലമെന്‍റിൽ 2

കേരളം പാർലമെന്‍റിൽ 2

text_fields
bookmark_border
ATTN CLT, MLP മലബാറിനെ റെയിൽവേ അവഗണിക്കുന്നു -എം.കെ. രാഘവൻ ന്യൂഡൽഹി: ബ്രിട്ടീഷ് ഇന്ത്യയിൽ മലബാറിന് നൽകിയ പ്രാധാന്യം പോലും ഇന്ത്യൻ റെയിൽവേ മലബാറിന് നൽകുന്നില്ലെന്ന് എം.കെ. രാഘവൻ എം.പി ലോക്സഭയിൽ പറഞ്ഞു. നിലവിലെ റെയിൽ ഗതാഗതത്തിന്‍റെയും വരുമാനത്തിന്‍റെയും അടിസ്ഥാനത്തിൽ കേരളത്തിന് പ്രത്യേകമായി റെയിൽവേ സോൺ ആവശ്യമാണ്‌. സതേൺ റെയിൽവേക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികളെല്ലാം കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കാതെ ഭൂരിഭാഗവും മറ്റ് ഡിവിഷനുകളിലാണ് നടപ്പാക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ റെയിൽ ലൈനുകൾ വിപുലീകരിക്കണം. അത്തരത്തിൽ കോഴിക്കോട് പാർലമെന്‍റ്​ മണ്ഡലത്തിലെ ഫറോക്ക്-കരിപ്പൂർ-അങ്ങാടിപ്പുറം പദ്ധതി അടിയന്തരമായി നടപ്പാക്കണം. യാത്ര ദുരിതം കണക്കിലെടുത്ത് യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള ആവശ്യം റെയിൽവേക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. കോഴിക്കോട് -ബംഗളൂരു സെക്ടറിൽ പുതിയ എക്സ്പ്രസ് ​​ട്രെയിൻ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ATTN CHN ദലിത് ക്രിസ്ത്യൻ ക്ഷേമ കോർപറേഷൻ സ്​ഥാപിക്കണം -കൊടിക്കുന്നിൽ സുരേഷ്​ ന്യൂഡൽഹി: ദലിത് ക്രൈസ്തവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ദലിത് ക്രിസ്ത്യൻ ക്ഷേമ കോർപറേഷൻ ദേശീയ തലത്തിൽ സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവെർട്സ് ആൻഡ് റെക്കമെൻഡഡ്‌ കമ്യൂണിറ്റീസ് (കെ.എസ്.ഡി.സി) മാതൃകയിൽ ദേശീയതലത്തിൽ കോർപറേഷൻ രൂപവത്കരിക്കണം. തൊഴിലവസരങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ, വ്യവസായത്തിനും സ്വയം തൊഴിലും വിദ്യാഭ്യാസത്തിനും പ്രത്യേക വായ്‌പകൾ, തൊഴിലവസരങ്ങൾ തുടങ്ങിയവക്കായുള്ള നടപടികളും പ്രസ്തുത കോർപറേഷനിൽകൂടി നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story