Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTകുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 2. 10
text_fieldsbookmark_border
കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട റോഡ് പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2. 10കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ മണ്ണത്താഴം റോഡ്- 10 ലക്ഷം, ചെറാത്ത് പുളിക്കല്‍ -10 ലക്ഷം, മൂത്തോനത്ത്താഴം പാലോറക്കുന്ന് - 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മുണ്ടോട്ട് കല്ലുമ്പുറം റോഡ് - 10 ലക്ഷം, കരിയാത്തന്‍കുന്ന് കുട്ടിച്ചാത്തന്‍മാക്കം-10 ലക്ഷം, തേവര്‍വട്ടം വായോളിപറമ്പ് -10 ലക്ഷം, തെക്കുമ്പുറം താമരത്ത് - 10 ലക്ഷം,മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി ചാലിപ്പാടം റോഡ് - 20 ലക്ഷം, മാവൂര്‍ പൈപ്പ് ലൈന്‍ റോഡ് - 20 ലക്ഷം, ഊര്‍ക്കടവ് പുതിയേടത്ത്താഴം - 10 ലക്ഷം, വലവീട്ടില്‍ താഴം കുന്നത്തടായി - 10 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കുടിമുക്ക് കല്ലിടുമ്പില്‍താഴം റോഡ് -10 ലക്ഷം, ശാന്തിച്ചിറ മുണ്ടോട്ട് വയല്‍ കുരിക്കത്തൂര്‍ - 10 ലക്ഷം. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കളപ്പുനനിലം പൂവ്വാട്ടുപറമ്പ് റോഡ് - 10 ലക്ഷം, പടിഞ്ഞാറെക്കര അംഗൻവാടി - 10 ലക്ഷം, തയ്യില്‍ത്താഴം കക്കേറ്റിങ്ങര തവിട്ട്ചുരക്കുന്ന് - 10 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നൂഞ്ഞിയില്‍ തലാഞ്ചേരി റോഡ് -10 ലക്ഷം, കുറുപ്പംവീട്ടില്‍ റോഡ്- 10 ലക്ഷം, പാലാഴിമഠം മഹാ വിഷ്ണു ക്ഷേത്രം റോഡ്- 10 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുളളത്. നേരത്തേ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏഴുകോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പുറമെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story