Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചിത്വത്തിലൂടെ...

ശുചിത്വത്തിലൂടെ സുന്ദരനഗരമായി ബത്തേരി– പരമ്പര–2-------------------

text_fields
bookmark_border
മാലിന്യം സംസ്​കരിക്കാൻ കരിവള്ളിക്കുന്നിൽ പ്ലാൻറ്; കാത്തിരിപ്പ്​ ഇനിയെത്ര നാൾ? കെ.ഡി. ദിദീഷ് സുൽത്താൻ ബത്തേരി: നഗരത്തിൽനിന്ന്​ ശേഖരിക്കുന്ന മാലിന്യം നല്ല രീതിയിൽ സംസ്​കരിക്കാനുള്ള സൗകര്യമില്ലാത്തതാണ് സുൽത്താൻ ബത്തേരി നേരിടുന്ന വലിയ പ്രശ്നം. അതു പരിഹരിക്കാനുള്ള ഒരുക്കം തുടങ്ങി. എട്ടാം വാർഡിലെ കരിവള്ളിക്കുന്നിലാണ് മാലിന്യ സംസ്​കരണ കേന്ദ്രം തുടങ്ങാനുള്ള തീരുമാനമുണ്ടായത്. മാലിന്യം സംസ്​കരിച്ച് അതിൽനിന്ന്​ വൈദ്യുതിയും ജൈവവളവും നിർമിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കരിവള്ളിക്കുന്നിലും വരുക. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ പ്ലാൻറ് നിർമാണം നടക്കുന്നില്ലെങ്കിലും താമസിയാതെ നടപ്പാകുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. പതിറ്റാണ്ടുകളായി സുൽത്താൻ ബത്തേരിയിലെ മാലിന്യകേന്ദ്രം കരിവള്ളിക്കുന്നിലാണ്​. ട്രാക്ടറിൽ എത്തിച്ച് അലസമായി തട്ടിയിട്ട് പോകുന്ന സമീപനമായിരുന്നു ആദ്യകാലത്ത്. ഇങ്ങനെ എത്തിക്കുന്ന മാലിന്യം കുന്നുകൂടിക്കിടന്നു. മാലിന്യത്തിൻെറ വലിയശേഖരം എത്തിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ദുർഗന്ധം, ഈച്ച ശല്യം വ്യാപകമായി. ഇതു പരിഹരിക്കാൻ പ്രത്യേകം ബർണറുകളും പുകക്കുഴലും മറ്റും സ്ഥാപിച്ച് മാലിന്യം കത്തിക്കുന്ന രീതി തുടങ്ങി. മാലിന്യം കത്തിക്കുമ്പോഴുള്ള പുകയും വലിയ പ്രശ്നങ്ങൾ സൃഷ്​ടിച്ചു. മാലിന്യ ട്രാക്ടർ തടയൽ സമരം പ്രദേശത്ത് പലതവണ അരങ്ങേറുകയുണ്ടായി. ഇതിനിടയിലാണ് ആധുനിക പ്ലാൻറ് നിർമിക്കാനുള്ള തീരുമാനമുണ്ടായത്. ജർമൻ സാങ്കേതികവിദ്യയാണ് പ്ലാൻറ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഡിഡാക്സ്​ ബയോ എനർജി എന്ന കമ്പനിയാണ് നിർമാതാക്കൾ. മാലിന്യം ഇല്ലാതാക്കുന്നതോടൊപ്പം ഉപയോഗപ്രദമായ മറ്റു വസ്​തുക്കൾ നിർമിച്ച് വരുമാനമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതിയുടെ ആവിഷ്കരണം. വൈദ്യുതിയും ജൈവവളവുമാണ് മാലിന്യ സംസ്​കരണത്തിലൂടെ ഉൽപാദിപ്പിക്കുന്നത്. തുടക്കത്തിൽ മൂന്നു കോടിയാണ് ​െചലവ് പ്രതീക്ഷിച്ചത്. ഇപ്പോൾ അത് അഞ്ചു കോടിക്കടുത്താണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കമ്പനിയാണ് നിർമാണത്തിനുള്ള തുക മുടക്കുക. മതിൽ നിർമാണം നഗരസഭയുടെ ​െചലവിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. മുക്കാൽ കോടി രൂപയാണ് ​െചലവ്. പ്ലാൻറ് പ്രവർത്തനം തുടങ്ങിയാൽ ശേഖരിച്ച മാലിന്യം പ്ലാൻറിലെത്തിച്ച് കുപ്പി, പ്ലാസ്​റ്റിക്, ജൈവ മാലിന്യം എന്നിങ്ങനെ വേർതിരിക്കുകയാണ് ആദ്യപടി. വേർതിരിച്ചെടുക്കുന്ന പ്ലാസ്​റ്റിക് പ്രത്യേകം നടപടികളിലൂടെ ഗ്യാന്യൂളുകളാക്കി മാറ്റും. പിന്നീട് ഈ പ്ലാസ്​റ്റിക് റീസൈക്ലിങ്ങിനായി കയറ്റി അയക്കും. കുപ്പികൾ പൊടിച്ചതിനു ശേഷമാണ് കയറ്റി അയക്കുക. ജൈവ മാലിന്യം പൾപ്പാക്കിയശേഷം കണ്ടെയ്നറിലേക്ക് മാറ്റും. തുടർന്ന് അതു വാതകമാക്കുകയും വൈദ്യുതിയാക്കുകയുമാണ് ചെയ്യുക. ഇതിൻെറ അവശിഷ്​ടമാണ് വളമാക്കി മാറ്റുന്നത്. ആശുപത്രി മാലിന്യം ഇവിടെ ഉപയോഗിക്കില്ല. അഞ്ച് ടൺ മാലിന്യംവരെ സംഭരിക്കാനുള്ള ശേഷിയാണ് പ്ലാൻറിനുണ്ടാവുക. പ്ലാൻറിൽനിന്നും ഉണ്ടാക്കുന്ന വൈദ്യുതി ട്രാൻസ്​ഫോമർ സ്ഥാപിച്ച് കെ.എസ്​.ഇ.ബിക്ക് കൈമാറും. പൊടി വളവും ദ്രാവകരൂപത്തിലുള്ള വളവും ഉൽപാദിപ്പിക്കാനാവുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വളം പ്രത്യേക ബ്രാൻഡിൽ വിൽപനക്കായി തയാറാക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം ബാരലുകളിലാക്കി അടച്ചുറപ്പോടെയാണ് പ്ലാൻറിലെത്തിക്കുക. മാലിന്യം സ്ഥിരമായി കൊടുക്കുന്നവർക്ക് േപ്രാത്സാഹന സമ്മാനങ്ങളുമുണ്ട്. പ്ലാൻറ് ദുർഗന്ധമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കില്ലെന്നാണ് നിർമാണവുമായി ബന്ധപ്പെട്ടവരുടെ വാദം. പ്ലാൻറിലെ ടാങ്കുകൾ എല്ലാം അടച്ചുറപ്പുള്ളതായിരിക്കും. പൊട്ടിത്തെറി സാധ്യതകൾ പൂർണമായും ഒഴിവാക്കുന്ന രീതിയിലാവും നിർമാണമെന്നും അധികൃതർ അവകാശപ്പെടുന്നു. പ്ലാൻറിനോടനുബന്ധിച്ച് ചെറിയ പാർക്കും ഉദ്ദേശിക്കുന്നുണ്ട്. (തുടരും) MONWDL 4 കരിവള്ളിക്കുന്നിൽ പ്ലാൻറ് നിർമാണത്തോടനുബന്ധിച്ച് ഉയർത്തിയ മതിൽ MONWDL 5 കരിവള്ളിക്കുന്ന് മാലിന്യകേന്ദ്രം ഇന്നലെ പകർത്തിയ ചിത്രം ------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story