Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി നഗരസഭയിൽ 190...

കൊടുവള്ളി നഗരസഭയിൽ 190 റോഡുകളുടെ സമർപ്പണം

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിൽ 2021 -22 വാർഷം നിർമിച്ചതും പുനർനിർമിച്ചതുമായ 190 റോഡുകളുടെ സമർപ്പണം ഡോ.എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. പദ്ധതികൾ യഥാസമയത്ത് പൂർത്തിയാക്കാൻ സഹായിച്ച നിർവഹണ ഉദ്യോഗസ്ഥരായ മുനിസിപ്പൽ സെക്രട്ടറി പി. സുജിത്, മുനിസിപ്പൽ എൻജിനീയർ അനിൽകുമാർ, കൃഷി ഓഫിസർ അപർണ, വെറ്ററിനറി ഡോ. പി.കെ. ശിഹാബുദ്ദീൻ, ഹോമിയോ മെഡിക്കൽ ഓഫിസർ സാഹിറ ബീവി, മെഡിക്കൽ ഓഫിസർ ഡോ. റിൻസി ആന്റണി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അബ്ദുൽ മജീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശശി നടുവിലെക്കണ്ടി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി. ഷൈജ, ഡയറി എക്സ്റ്റൻഷൻ ഓഫിസർ റജിമോൾ ജോർജ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കൗൺസിലർമാരായ വി. സിയ്യാലി ഹാജി, ടി. മൊയ്‌തീൻ കോയ, റംല ഇസ്മായിൽ, റംസിയ മോൾ, എൻ.കെ. അനിൽകുമാർ, ഷെരീഫ കണ്ണാടിപോയിൽ, എ.പി. മജീദ്, എളങ്ങോട്ടിൽ ഹസീന, ടി.കെ. മുഹമ്മദ്, വി.കെ. അബ്ദു ഹാജി, കെ.കെ.എ. ഖാദർ, സി.പി. റസാഖ്, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. വൈസ്ചെയർപേഴ്സൻ കെ.എം. സുഷിനി സ്വാഗതവും നഗരസഭ സെക്രട്ടറി പി. സുജിത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story