Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിള ഫെഡറേഷൻ സംസ്ഥാന...

മഹിള ഫെഡറേഷൻ സംസ്ഥാന സമ്മേളനം 19ന്

text_fields
bookmark_border
കോഴിക്കോട്: സി.എം.പി മഹിള സംഘടനയായ കേരള മഹിള ഫെഡറേഷൻ സംസ്ഥാന സമ്മേളനം ജൂൺ 19ന് നടക്കും. രാവിലെ 10ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി ഡോ. ആയിഷ ഗുഹാരാജ്, കാഞ്ചനമാല എന്നിവരെ കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംവിധായകൻ വി.എം. വിനുവും അനുമോദിക്കും. 14 ജില്ലകളിൽനിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം കൺവീനർ പി.പി. ഫൗസിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രചാരണത്തിന്‍റെ ഭാഗമായി 17ന് നാലിന് ലിങ്ക് റോഡിൽനിന്ന് ആരംഭിച്ച് മുതലക്കുളത്ത് അവസാനിക്കുന്ന വിളംബര ജാഥ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഉഷ ഫറോക്ക്, സി.ടി. രമ്യ, സുനിത പാലാട്ട് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story