Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:48 AM IST Updated On
date_range 3 Feb 2022 5:48 AM ISTഅണ്ടർ-19 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ
text_fieldsbookmark_border
ATTN സ്പോർട്സ് പേജിലെ വാർത്ത മാറ്റി കഴിയുന്നിടങ്ങളിൽ കൊടുത്താലും. സ്ഥലലഭ്യതക്ക് അനുസരിച്ച് താഴെ നിന്ന് വെട്ടാം. ആന്റിഗ്വ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ. രണ്ടാം സെമിയിൽ 96 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 291 റൺസ് നേടി. ആസ്ട്രേലിയയുടെ മറുപടി 194 റൺസിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ പ്രതീക്ഷകളെ ഊതിക്കെടുത്തുമെന്നു തോന്നിച്ച് രണ്ടു വിക്കറ്റുകൾ തുടക്കത്തിലേ വീണു. സ്കോർ 16ൽ നിൽക്കെ രഘുവൻഷിയും വൈകാതെ ഹർനൂർ സിങ്ങുമായിരുന്നു മടങ്ങിയത്. പിന്നീട് ഒത്തുചേർന്ന ശൈഖ് റശീദ്-യാഷ് ധൂൾ സഖ്യം ടീമിനെ കരകടത്തുകയെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കരുതലോടെ നങ്കൂരമിട്ടുനിന്ന റശീദ് ഒരു വശത്ത് വിക്കറ്റ് കാത്ത് പതിയെ ബാറ്റുവീശിയപ്പോൾ മറുവശത്ത് യാഷ് ധൂൾ റൺനിരക്കുയർത്തി. എന്നിട്ടും താരതമ്യേന മികച്ച സ്കോർ അപ്രാപ്യമാകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഉഗ്രരൂപംപൂണ്ട ഇരുവരും ചേർന്ന് പിന്നീട് നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം. ബൗളിങ് മികവിൽ എല്ലാം കൈപ്പിടിയിലാക്കാമെന്നു സ്വപ്നംകണ്ട കങ്കാരുക്കളെ തലങ്ങും വിലങ്ങും പായിച്ച് ഇരുവരും റൺവേട്ട തുടങ്ങി. ബൗണ്ടറികൾ പിറക്കാൻ കാക്കാതെ ഒറ്റയും ഇരട്ടയുമായി അക്കരെയിക്കരെ ഓടിയ കൂട്ടുകെട്ട് വ്യക്തിഗത സ്കോറും ടീം സ്കോറും ഒരേ വേഗത്തിൽ മുന്നോട്ടുനയിച്ചു. അതിനിടെ യാഷ് ധൂൾ സെഞ്ച്വറി തൊട്ടു. 110 പന്തിൽ 110 റൺസിൽ നിൽക്കെ അപ്രതീക്ഷിതമായി ധൂൾ റണ്ണൗട്ടായി. ധൂൾ നോൺ സ്ട്രൈക്കിങ്ങിൽ നിൽക്കെ റശീദ് അടിച്ച ഷോട്ട് ബൗളറുടെ വിരൽ തൊട്ട് വിക്കറ്റിൽ പതിക്കുകയായിരുന്നു. റണ്ണെടുക്കാനായി ഓടിത്തുടങ്ങിയ ധൂൾ ഔട്ട്. തൊട്ടടുത്ത പന്തിൽ റശീദും പുറത്തായി. ജാക് സിൻഫീൽഡിന്റെ പന്തിൽ മനോഹരമായി പായിച്ച ഷോട്ട് ജാക് നിസ്ബെത്തിന്റെ കൈകളിലെത്തിയതോടെ സെഞ്ച്വറിക്ക് ആറ് റൺ അകലെയായിരുന്നു മടക്കം. പിന്നീട് നിഷാന്തും ഹാംഗർഗേക്കറും ചേർന്ന് അവസാന ഓവറുകളിൽ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമം കാര്യമായ ചലനമുണ്ടാക്കിയില്ല. 13 റൺസുമായി ഹാംഗർഗേക്കർ മടങ്ങി. പിന്നീടെത്തിയത് ദിനേഷ് ബാന. അവസാന ഓവറിൽ തകർത്തടിച്ച കൂട്ടുകെട്ട് സ്കോർ 290ലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story