Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTഓമശ്ശേരിയിൽ നാളെ കോവിഡ്^19 പരിശോധന ക്യാമ്പ്
text_fieldsbookmark_border
ഓമശ്ശേരിയിൽ നാളെ കോവിഡ്-19 പരിശോധന ക്യാമ്പ് ഓമശ്ശേരി: ഗ്രാമപഞ്ചായത്തിൻെറയും കുടുംബാരോഗ്യ കേന്ദ്രത്തിൻെറയും ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽവെച്ച് കോവിഡ് പരിശോധന ക്യാമ്പ് നടക്കും. പഞ്ചായത്തിൽനിന്നുള്ള 15 പേർക്ക് താമരശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സൻെററിലും വ്യാഴാഴ്ച പരിശോധനയുണ്ടാവും. പഞ്ചായത്തിലെ വെണ്ണക്കോട്ട് 100 പേർക്കും താമരശ്ശേരിയിൽ 15 പേർക്കും നേരത്തേ ക്യാമ്പ് നടത്തിയിരുന്നു. ആരോഗ്യ വകുപ്പിൽനിന്ന് പരിശോധന അറിയിപ്പ് ലഭിച്ചവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ക്യാമ്പിന് എത്തിച്ചേരണമെന്ന് പ്രസിഡൻറ് കെ.ടി. സക്കീന ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story