Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTതാമരശ്ശേരി ജി.വി.എച്ച്.എസ്.എസിന്റെ വികസനത്തിന് ജനകീയ ബിരിയാണി ചലഞ്ച് 18ന്
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവസമാഹരണ യജ്ഞത്തിന് തുടക്കം. സർക്കാർ അനുവദിച്ച സ്കൂൾ ബസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കൽ, കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നു കോടി രൂപയുടെ കെട്ടിടത്തിനായി അത്യാധുനിക രീതിയിലുള്ള മാസ്റ്റർ പ്ലാൻ നവീകരിച്ച് നൽകൽ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി എന്നീ വിഭാഗങ്ങളിലുള്ള സി.സി.ടി.വി ഉൾെപ്പടെയുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, കലാ-കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കൽ അടക്കമുള്ള ഒട്ടനവധി കാര്യങ്ങൾ നടത്തുന്നതിന് സാമ്പത്തികം കണ്ടെത്താനാണ് ബിരിയാണി ചാലഞ്ച്. പി.സി. റാഷിദ് കോരങ്ങാട് സംഭാവനയായി നൽകിയ ഒരു ചാക്ക് അരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ ഏറ്റുവാങ്ങി. ഫെസ്റ്റ് ചെയർമാൻ പി.എം. അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രധാനാധ്യാപിക ജ്യോതി മാനോത്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഉമ്മുകുൽസു, റാഷി താമരശ്ശേരി, അധ്യാപകരായ സി.കെ. ഹുസൈൻ കുട്ടി, ഹസീന, ഷജ്ന, റോസമ്മ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story