Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:44 AM IST Updated On
date_range 25 March 2022 5:44 AM ISTകൊടിയത്തൂരിന് 17 കോടിയുടെ ബജറ്റ്
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ 2022-2023 വർഷം 17 കോടി രൂപയുടെ ബജറ്റ്. 17,18,18,696 വരവും 16,61,36,900 രൂപ ചെലവും 56,81,796 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ അവതരിപ്പിച്ചത്. കാർഷിക, കുടിവെള്ള, വിദ്യാഭ്യാസ മേഖലക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ്. ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും. കാർഷിക മേഖലയിൽ യന്ത്രവത്കരണത്തിനും കല്ലൻതോട് ജലസേചന പദ്ധതിക്കും തുക വകയിരുത്തി. തോട്ടുമുക്കത്ത് കൃഷിഭവൻ സബ് സെന്റർ സ്ഥാപിക്കുന്നതിനും ആരോഗ്യ കേന്ദ്രം പുനർനിർമിക്കാനും കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഹോമിയോ ആയുർവേദ ആശുപത്രികളുടെ ആധുനികവത്കരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. വിധവകൾക്കായി ആട് ഗ്രാമം പദ്ധതി, ഇരുവഴിഞ്ഞി തീരത്ത് ബാംബു ഗാർഡൻ, മിനി ടർഫ് എന്നിവയും പ്രധാന പദ്ധതികളാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
