Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:11 AM IST Updated On
date_range 10 Aug 2022 1:11 AM ISTകാർഷിക പ്രദർശനവും വിപണനമേളയും 17 മുതൽ
text_fieldsbookmark_border
കൊടുവള്ളി: സർവിസ് സഹകരണ ബാങ്ക് കൊടുവള്ളി കൃഷിഭവന്റെ സഹകരണത്തോടെ കർഷകദിനമായ ചിങ്ങം ഒന്നായ ആഗസ്റ്റ് 17 മുതൽ 23വരെ നീണ്ടുനിൽക്കുന്ന കാർഷിക പ്രദർശനവും വിപണനമേളയും ബാങ്ക് പരിസരത്ത് സംഘടിപ്പിക്കും. സ്വാഗതസംഘം കമ്മിറ്റി രൂപവത്കരണയോഗം മുനിസിപ്പൽ കൗൺസിലർ സി.പി. നാസർകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് അധ്യക്ഷത വഹിച്ചു. വി. രവീന്ദ്രൻ, ഒ.പി.ഐ. കോയ, കെ. ഷറഫുദ്ദീൻ, വേളാട്ട് മുഹമ്മദ്, എൻ.ആർ. റിനീഷ്, ഒ.ടി. സുലൈമാൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.എൻ. അഹമ്മദ്കുട്ടി സ്വാഗതവും ബാങ്ക് സെക്രട്ടറി എ. ജയശ്രീ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാക്ക്, കെ. ബാബു, വെള്ളറ അബ്ദു, കോതൂർ മുഹമ്മദ് (മുഖ്യരക്ഷാധികാരികൾ), ഒ.പി. റഷീദ് (ചെയർ), വി. രവീന്ദ്രൻ, ഒ.പി.ഐ. കോയ, കെ. ഷറഫുദ്ദീൻ, മാതലോത്ത് അബ്ദുല്ല (വൈസ് ചെയർ), കെ.സി.എൻ. അഹമ്മദ് കുട്ടി (കൺ), എൻ.ആർ. റിനീഷ്, ഒ.ടി. സുലൈമാൻ, ഒ. രാമചന്ദ്രൻ, കെ. സുരേന്ദ്രൻ (ജോ. കൺ), വേളാട്ട് മുഹമ്മദ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story