Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTലൈഫ് കരട് പട്ടിക: 17നുള്ളിൽ നൽകണം
text_fieldsbookmark_border
*ഇതുവരെ കിട്ടിയത് 11,196 അപ്പീൽ തിരുവനന്തപുരം: ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 14ന് ഉച്ചക്ക് രണ്ടുവരെ 11,196 അപ്പീൽ ലഭിച്ചു. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് അപ്പീൽ നൽകേണ്ടത്. അർഹരായവർ ഉൾപ്പെട്ടില്ലെങ്കിലോ ശരിയായ മുൻഗണന ലഭിച്ചില്ലെങ്കിലോ അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്. അവരവരുടെ ലോഗിൻ വഴിയോ അപ്പീൽ കേന്ദ്രങ്ങളിലെ ഹെൽപ് ഡെസ്‌ക് വഴിയോ അപ്പീൽ/ ആക്ഷേപം നൽകാം. പഞ്ചായത്തുകളിലെ അപേക്ഷകർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിക്കുമാണ് ഓൺലൈനിൽ അപ്പീൽ നൽകേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് അപ്പീലുകൾ മാറിവന്നിട്ടുണ്ടെങ്കിൽ അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story