Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖിലേന്ത്യ പ്രദർശനം 16...

അഖിലേന്ത്യ പ്രദർശനം 16 മുതൽ

text_fields
bookmark_border
കോഴിക്കോട്​: സ്വപ്ന നഗരിയിൽ ഏപ്രിൽ 16 മുതൽ മേയ്​ 31 വരെ അഖിലേന്ത്യ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം​ സംഘടിപ്പിക്കും. ഏപ്രിൽ 16ന്​ വൈകീട്ട്​ 5.30 ന്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യും. ഒരു പതിറ്റാണ്ടിന്​ ശേഷമാണ്​ പ്രദർശനം വീണ്ടും നടത്തുന്നതെന്ന്​ സംഘാടക സമിതി ചെയർമാൻ എ. പ്രദീപ്​ കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വനപരിചരണ പ്രവർത്തനത്തിനും സാംസ്കാരിക പ്രവർത്തനത്തിനും പുതിയങ്ങാടിയിൽ കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പ്രദർശനം സംഘടിപ്പിക്കുന്നത്​. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, പൊലീസ്​, ഫയർഫോഴ്​സ്​, മെഡിക്കൽ കോളജ്​, കെ -റെയിൽ, അഗ്രികൾചർ സർവകലാശാല, മത്സ്യഫെഡ്​, ഔഷധി, ബൊട്ടാണിക്കൽ ഗാർഡൻ, തുടങ്ങി 20 ഓളം സ്റ്റാളുകളും അമ്യൂസ്​മെന്‍റ്​ പാർക്ക്​, ഫുഡ്​കോർട്ട്​, കശ്മീർ താഴ്​വരയിലൂടെയുള്ള യാത്ര, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങി കാണികളെ ആകർഷിക്കാൻ ഉതകുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്​. ദിവസവും വൈകീട്ട്​ കലാപരിപാടികളും സ്​റ്റേജ്​ പരിപാടികളും ഉണ്ടാകും. വൈകീട്ട്​ മൂന്ന്​ മുതൽ ഒമ്പതു വരെയാണ്​ പ്രദർശനം നടക്കുക. ഒരാൾക്ക്​ 100 രൂപയാണ്​ ടിക്കറ്റ്​. 15 വയസ്സിന്​ താഴെയുള്ള കുട്ടികൾക്ക്​ 50 രൂപ ടിക്കറ്റിൽ കയറാം. അഞ്ചുവയസ്സിന്​ താഴെയുള്ളവർക്ക്​ പ്രവേശന ടിക്കറ്റ്​ ആവശ്യമില്ലെന്ന്​ സംഘാടകർ അറിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്​, ഒ. സദാശിവൻ, ടി.വി. നിർമലൻ, കെ. രതീഷ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story