Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:02 AM GMT Updated On
date_range 13 Oct 2021 12:02 AM GMTപുരസ്കാര വിതരണം 15ന്
text_fieldsbookmark_border
നടുവണ്ണൂർ: സി.പി.ഐ നേതാവും പൊതുപ്രവർത്തകനും വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജറുമായിരുന്ന പുതുശ്ശേരി വിശ്വനാഥൻെറ പേരിലുള്ള പ്രഥമ അവാർഡ് ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന ആവള നാരായണൻ കെ. കുഞ്ഞമ്മദ് ഹാജി സ്മാരക വായനശാലക്ക് നൽകും. 10,000 രൂപയാണ് അവാർഡ് തുക. ഒക്ടോബർ 15ന് കരുവണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരപത്രവും ലൈബ്രറിക്ക് പുസ്തകങ്ങളും നൽകും. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, ജില്ല സെക്രട്ടറി ടി.വി. ബാലൻ മറ്റ് പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. ശശി, നടുവണ്ണൂർ സി.പി.ഐ ലോക്കൽ സെക്രട്ടറി ആദർശ് പുതുശ്ശേരി, പ്രദോഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story