Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടരഞ്ഞിയിൽ 15 ലിറ്റർ...

കൂടരഞ്ഞിയിൽ 15 ലിറ്റർ ചാരായം പിടികൂടി * ബൈക്ക് വർക്ക് ഷോപ്പിലായിരുന്നു വിൽപ്പന

text_fields
bookmark_border
കൂടരഞ്ഞിയിൽ 15 ലിറ്റർ ചാരായം പിടികൂടി  * ബൈക്ക് വർക്ക് ഷോപ്പിലായിരുന്നു വിൽപ്പന
cancel
തിരുവമ്പാടി: കൂടരഞ്ഞി ടൗണിലെ ബൈക്ക് വർക് ഷോപ് കേന്ദ്രീകരിച്ച് നാടൻ ചാരായം വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവമ്പാടി അത്തിപ്പാറ സ്വദേശി വേണ്ടാനത്ത് രജീഷാണ് അറസ്റ്റിലായത്. 15 ലിറ്റർ നാടൻ ചാരായവും മദ്യം കടത്താൻ ഉപയോഗിച്ച KL71.B 5758 സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. തിരുവമ്പാടി എസ്.ഐ ഹാഷിം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ടി. ജദീർ, കെ.എം. അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വിഷു -ഈസ്റ്റർ ആഘോഷങ്ങൾക്ക് വിൽപന നടത്തുന്നതിനായാണ് ചാരായം സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. * Thiru 1 v : പ്രതി രജീഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story